Advertisment

'അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല;' ആയിഷ റെന്ന വിഷയത്തിൽ പ്രതികരണവുമായി മുരളി ഗോപി

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി :ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ളവരെയും വിട്ടയയ്ക്കണമെന്ന് ജാമിയ മില്ലിയ വിദ്യാര്‍ഥിനി ആയിഷ റെന്ന ആവശ്യപ്പെട്ടത് ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

Advertisment

publive-image

പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ആയിരുന്നു റെന്ന സംസാരിച്ചത്. ശേഷം 'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം' എന്ന രീതിയിൽ റെന്നക്ക്‌ നേരെ ഉയർന്ന പരാമര്‍ശത്തിന്റെ വിഡിയോ പുറത്തിറങ്ങിയതോടെ സംഭവം വിവാദമായി.

ഈ വിഷയത്തെപ്പറ്റി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രതികരിക്കുന്നു. മുരളി ഗോപിയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്.

"ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികൾക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകപ്പെടുന്നു.

രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാൽ അത് സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്. #അഭിപ്രായസ്വാതന്ത്ര്യം."

https://www.facebook.com/murali.gopy/posts/2551400021770791

Advertisment