Advertisment

മുരളീ മനോഹര്‍ ജോഷിയോടും മത്സരിക്കേണ്ടന്ന് ബിജെപി : അദ്വാനിയും ജോഷിയുമില്ലാതെ ഒരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നത് ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി : മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കാൻപൂർ: മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതായി ബിജെപിയിലെ മുതിർന്ന നേതാവ് മുരളീമനോഹർ ജോഷി. ബിജെപിയുടെ ജനറൽ സെക്രട്ടറി രാംലാൽ തന്നോട് മത്സരിക്കേണ്ടെന്ന് പറ‍ഞ്ഞതായി മുരളീ മനോഹർ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനൽ വാർത്ത പുറത്തു വിട്ടിട്ടുണ്ട്.

Advertisment

publive-image

2014-ൽ വാരാണസിയിലെ സീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഒഴിച്ചിട്ട മുരളീമനോഹർ ജോഷിക്ക് ഇപ്പോൾ കാൻപൂർ സീറ്റ് കൂടി നിഷേധിക്കപ്പെടുകയാണ്. 57 ശതമാനം വോട്ടുകൾ നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജോഷി അന്ന് വിജയിച്ചത്.

90-കൾക്ക് ശേഷം ബിജെപിയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി അദ്വാനിയും മുരളീമനോഹർ ജോഷിയുമില്ലാത്ത ഒരു സ്ഥാനാർത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവരുന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറിൽ ഇത്തവണ മത്സരിക്കുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായാണ്. മുരളീമനോഹർ ജോഷിയുടെ സിറ്റിംഗ് സീറ്റായ കാൻപൂരിൽ സ്ഥാനാർത്ഥികളെയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.

Advertisment