Advertisment

വടകര തിരിച്ചു പിടിക്കുമെന്ന പി.ജയരാജന്റെ അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രം ; കൊലപാതക രാഷ്ട്രീയത്തിന് എതിരായ വിധി എഴുത്തായിരിക്കും വടകരയിലെ റിസല്‍ട്ടെന്ന്  കെ.മുരളീധരൻ

New Update

കൂത്തുപറമ്പ്: വടകര പിടിക്കുമെന്ന പി.ജയരാജന്റെ അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമെന്നു കെ.മുരളീധരൻ. കൊലപാതക രാഷ്ട്രീയത്തിന് എതിരായ വിധി എഴുത്തായിരിക്കും വടകരയിലെ റിസല്‍ട്ടെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇക്കുറി യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് വടകര മണ്ഡലത്തിലുടനീളം അതിന്‍റെ പ്രതിഫലനമുണ്ടാവുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി വടകര വളരെ ആവേശത്തിലാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരു മാസമായി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. 23-ാം തീയതി അതിന്‍റെ ഫലമുണ്ടാവും.

2011-ല്‍ യുഡിഎഫ് വിജയിച്ച നിയോജകമണ്ഡലമാണ് കണ്ണൂരിലെ കൂത്തുപറമ്പ് അവിടെ ഇക്കുറി യുഡിഎഫ് മുന്നേറ്റമുണ്ടാവും.

Advertisment