Advertisment

ഐപിഎല്‍ പന്തയത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ; അമ്മയെയും സഹോദരിയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി

New Update

ഹൈദരാബാദ്: ഐപിഎല്‍ പന്തയത്തില്‍ ഏര്‍പ്പെടുന്നത് വിലക്കിയതിന് യുവാവ് അമ്മയെയും സഹോദരിയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ സായ്‌നാഥ് റെഡ്ഡിയാണ് അമ്മ സുനിത, സഹോദരി അനുഷ എന്നിവരെ കൊലപ്പെടുത്തിയത്.

Advertisment

publive-image

നവംബര്‍ 23നാണ് ഇരുവര്‍ക്കുമുള്ള ഭക്ഷണത്തില്‍ സായ്‌നാഥ് വിഷം കലര്‍ത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം സായ്‌നാഥ് ജോലിക്ക് പോയി. ഉച്ചയോടെ ഭക്ഷണം കഴിച്ച സുനിതയും അനുഷയും അവശനിലയിലായി.

ചികിത്സയിലിരിക്കെ സുനിത നവംബര്‍ 27നും അനുഷ നവംബര്‍ 28നും മരിച്ചു. ഇവരുടെ മരണത്തിന് പിന്നാലെ സായ്‌നാഥ് തന്നെ ബന്ധുക്കളോട് കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

സുനിതയും അനുഷയും അവശനിലയിലായത് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ്, ഇരുവരും അബോധാവസ്ഥയിലാകുന്നത് വരെ കാത്തിരുന്നു. ഇതിനുശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അമ്മയുടെയും സഹോദരിയുടെയും അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ സായ്‌നാഥ് തന്നെ് ബന്ധുക്കളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

സായ്‌നാഥിന്റെ പിതാവ് പ്രഭാകര്‍ മൂന്നുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. ഇതേത്തുടര്‍ന്ന് ലഭിച്ച ഇന്‍ഷുറന്‍സ് തുകയും ഭൂമി വിറ്റ തുകയും അടക്കം 20 ലക്ഷത്തോളം രൂപ കുടുംബത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഐപിഎല്‍ പന്തയത്തില്‍ മുഴുകിയ സായ്‌നാഥിന് വന്‍ തുക ഇതിനോടകം വന്‍ തുക നഷ്ടമായിരുന്നു.

കടം പെരുകിയതോടെ അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ വീട്ടിലറിയാതെ വില്‍പ്പന നടത്തി. കടം തീര്‍ക്കാനായി ബാങ്കിലുണ്ടായിരുന്ന പണവും എടുക്കാന്‍ ശ്രമിച്ചു. അമ്മയും സഹോദരിയും ഇക്കാര്യമറിഞ്ഞതോടെ ഇരുവരും എതിര്‍ക്കുകയും, സായ്‌നാഥിനോട് പന്തയത്തിലേര്‍പ്പെടുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

murder case
Advertisment