Advertisment

മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പക, പതിനൊന്നിലധികം പ്രതികൾക്ക് പങ്ക്‌; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ

New Update

പുല്ലൂക്കര: പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisment

publive-image

കൊലയ്ക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആക്രമണമുണ്ടായ സ്ഥലം പരിശോധിച്ച ശേഷം കമ്മിഷണർ വ്യക്തമാക്കി.

ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനാണ് കസ്റ്റഡിയില്‍ ആയത്. മന്‍സൂറിന്‍റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 11പേരെ തിരിച്ചറിഞ്ഞു.

കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുക്കും. ഇന്നലെ രാത്രി എട്ടരയോടെ വീട്ടില്‍ അതിക്രമിച്ചുകയറി ബോംബ് എറിഞ്ഞ േശഷമായിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ മന്‍സൂറിന്‍റെ സഹോദരന്‍ മുഹസിന്‍ കോഴിക്കോട് ചികില്‍സയിലാണ്.

KANNUR MURDER CASE
Advertisment