Advertisment

ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്നു കെട്ടിത്തൂക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അജ്‌മേര്‍: ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്നു കെട്ടിത്തൂക്കി. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുവേണ്ടിയാണ് യുവാവ് ഈ ക്രൂര കൃത്യം ചെയ്‌തത്‌.

Advertisment

publive-image

രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. പോലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍ യുവാവിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തി.

ഹതന്‍ഖേഡ സ്വദേശിയായ ദൗ (30)നെയാണ് സഹോദരന്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ദൗവിന്‍റെ ഇളയസഹോദരന്‍ വജീറിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ദൗവിനെ വീടിനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ദൗവിന്‍റെ സഹോദരന്‍ വജീര്‍ കുടുംബവുമായി നല്ലബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും ദൗവിന്‍റെ ഇന്‍ഷുറന്‍സ് പോളിസിയുടെ നോമിനിയും വജീറാണെന്നും കണ്ടെത്തി. ദിവസേന നടക്കുന്ന കുടുംബവഴക്കിനെ തുടര്‍ന്ന് വജീര്‍ സ്വന്തം വീട്ടില്‍ നിന്ന് താമസം മാറി കഴിയുകയായിരുന്നു.

Advertisment