അന്തര്‍ദേശീയം

വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് ഭർത്താവിന്റെ കൊലപാതകത്തിൽ; പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പാചകം ചെയ്തു; അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവം കണ്ടെത്തി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, June 15, 2021

റിയോ ഡി ജനീറോ: ബ്രസീലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് ഭർത്താവിന്റെ കൊലപാതകത്തിൽ ആയിരുന്നു.  ഞെട്ടിക്കുന്ന സംഭവം നടന്നത് ബ്രസീലിലാണ്. സംഭവത്തിൽ മുപ്പത്തിമൂന്ന് കാരിയായ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് വീട്ടിലെത്തുമ്ബോൾ നഗ്നനായി തറയിൽ ജീവനറ്റ നിലയിലായിരുന്നു ആന്ദ്രേ. ഇയാളുടെ സ്വകാര്യഭാഗവും മുറിച്ച്‌ മാറ്റപ്പെട്ട നിലയിലായിരുന്നു. ജൂൺ 7 നാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ ഡയൻ ആന്ദ്രേയെ കൊലപ്പെടുത്തുകയായിരുന്നു.

ഇതിനു ശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയിൽ കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പത്ത് വർഷം മുമ്ബാണ് ഡയനും ആന്ദ്രേയും വിവാഹിതരായത്. ഇതിനിടയിൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പതിവായി. തുടർന്ന് വേർപിരിഞ്ഞായിരുന്നു താമസം. എട്ട് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളും ദമ്ബതികൾക്കുണ്ട്. കുട്ടികൾക്കൊപ്പം ഇരുവരും ചില അവസരങ്ങളിൽ ഒന്നിക്കാറുണ്ടായിരുന്നു.ആന്ദ്രേ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഡയന്റെ അഭിഭാഷകൻ പറയുന്നു.

×