കൊട്ടാരക്കരയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, April 19, 2019

കൊല്ലം: കൊട്ടാരക്കരയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാജൻ ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് മായയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച വൈകിട്ടോടെ മരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

×