Advertisment

വിവാഹിതയായ യുവതിയേയും അവിവാഹിതനായ യുവാവിനെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നോയിഡ: യുവാവിനെയും യുവതിയേയും വീടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിൽ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മിൽ കഴിഞ്ഞ ആറുമാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment

publive-image

ഇവർ സ്വയം വെടിവച്ചു മരിച്ചതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്നതിൽ വ്യക്തതയില്ല. ദിവസവേതനത്തിന് ജോലി ചെയ്തിരുന്നവരാണ് മരിച്ചവരെന്നും പൊലീസ് പറഞ്ഞു.

അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരീഷ് ചന്ദർ പറഞ്ഞു.

murder case
Advertisment