Advertisment

പതിനാലുകാരിയെ അപമാനിച്ചത് അന്വേഷിക്കാന്‍ പോയ അച്ഛനെ യുവാവും കുടുംബവും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ: പതിനാലുകാരിയെ അപമാനിച്ചത് അന്വേഷിക്കാന്‍ പോയ അച്ഛനെ യുവാവും കുടുംബവും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഉദ്ദംപൂര്‍ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹരി ഓം എന്ന 45കാരനെയാണ് രണ്‍വീര്‍ എന്നയാളും കുടുംബാഗംങ്ങളും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

publive-image

24കാരനായ രണ്‍വീറാണ് കുട്ടിയെ അപമാനിച്ചത്. ഇയാളും കൂട്ടുകാരായ വികാസ്, ശര്‍മ്മ യാദവ്, അമര്‍ സിങ് എന്നിവരും മറ്റു കുടുംബാഗംങ്ങളും ചേര്‍ന്ന് ഹരി ഓമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരി ഓം ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

murder case
Advertisment