Advertisment

പുല്‍പ്പള്ളിയില്‍ യുവാവിനെ അയല്‍വാസി വെടിവെച്ചു കൊലപ്പെടുത്തി

New Update

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് വെടിയേറ്റു മരിച്ചു. പുല്‍പ്പളളി കാപ്പി സെറ്റിലാണ് സംഭവം. പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭന്‍ ആണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Advertisment

publive-image

അതേസമയം നിധിന്റെ ബന്ധു കിഷോറിനും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

നിധിന്റെ അയല്‍വാസിയായ ചാര്‍ളിയാണ് നാടന്‍ തൊക്ക് ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തിനു ശേഷം വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment