Advertisment

അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കം; അമ്മാവന്റെ ആറ് വയസുള്ള മകനെ കൊന്ന് വാട്ടർ ടാങ്കിൽ തള്ളി 22 കാരൻ

New Update

ബംഗളൂരു: ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി യുവാവിന്റെ ക്രൂരത. കര്‍ണാടകയിലെ നെല്‍മംഗള പ്രദേശത്താണ് നടുക്കുന്ന കൊലപാതകം നടന്നത്. മരിച്ച കുട്ടിയും പ്രതിയും ബന്ധുകളാണ്. യുവതിയുമായുണ്ടായ ബന്ധത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആറ് വയസുകാരന്റെ ജീവനെടുത്തത്.

Advertisment

publive-image

മുഹമ്മദ് റിയാന്‍ ആണ് മരിച്ചത്. 22 വയസുള്ള ദാദ പീര്‍ എന്ന യുവാവാണ് പ്രതി. ദാദ പീറിന്റെ അമ്മാവനാണ് മുഹമ്മദ് റിയാന്റെ അച്ഛന്‍ ചാമന്‍. ഇയാളുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ദാദ പീര്‍ കൊല നടത്തിയത്. ഇരയുടേയും പ്രതിയുടേയും മാതാപിതാക്കള്‍ ദിവസ വേതന തൊഴിലാളികളാണ്. അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടാണ് ദാദ പീറും ചാമനും തമ്മില്‍ തര്‍ക്കമുണ്ടായത്.

2019ല്‍ അന്യ മതത്തില്‍പ്പെട്ട ഒരു യുവതിയെ ദാദ പീര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. യുവതിയുടെ കുടുംബം ഇയാള്‍ക്കെതിരെ കേസ് നല്‍കി. തുടര്‍ന്ന് അറസ്റ്റിലായദാദ പീര്‍ ആറ് മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സമീപ ദിവസങ്ങളിലാണ് ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങിയത്.

പിന്നീട് ലൈംഗികമായി പീഡിപ്പിച്ച യുവതിയെ ദാദ പീര്‍ തന്നെ വിവാഹം കഴിച്ചു. രണ്ട് കുടുംബങ്ങളുടേയും എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഇയാള്‍ യുവതിയെ വിവാഹം കഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ചാമന്‍ ദാദ പീറിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാത്തതിന്റെ പേരില്‍ ചാമനാണ് യുവതിയുടെ കുടുംബത്തെ ഉപയോഗിച്ച് തനിക്കെതിരെ കേസ് കൊടുപ്പിച്ചതെന്ന് ദാദ പീര്‍ കരുതി. ഈ വിഷയം പറഞ്ഞ് അമ്മാവനുമായി ദാദ പീര്‍ നിരന്തരം കലഹിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

സംഭവ ദിവസം ദാദ പീര്‍ യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നതായി ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ വീട്ടില്‍ നിന്ന് എത്തിയ ശേഷം യുവാവ് അസ്വസ്ഥനായിരുന്നുവെന്നു കുടുംബം പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് അമ്മാവനുമായി തര്‍ക്കമുണ്ടാകുന്നതും ആറ് വയസുള്ള അയാളുടെ മൂത്ത മകനെ ദാദ പീര്‍ കൊന്നതും. കൊലയ്ക്ക് ശേഷം വീടിന്റെ ടെറസിന് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം ഇയാള്‍ തള്ളിയത്.

murder case
Advertisment