ഡാലസ്: ഏഴു വയസ്സുള്ള മകളെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ മാതാവ് അറസ്റ്റിൽ. മകളുടെ ശരീരത്തിലേക്ക് 30ൽ കൂടുതൽ തവണയാണു കത്തികൊണ്ടു കുത്തിയത്.
/sathyam/media/post_attachments/Ria2LaNY1Gx4NdLXmrZL.jpg)
ജൂൺ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്‌സിയർ സ്ട്രീറ്റിലായിരുന്നു സംഭവം. 23 വയസ്സുള്ള ട്രോയ് ഷെയ്ഹാളാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു മകനെ (17) മാരകമായി കുത്തി പരുക്കേൽപ്പിച്ചെന്നും പൊലീസ് പറഞ്ഞു. സമീപവാസികൾ അറിയിച്ചതിനെ തുടർന്നു സംഭവ സ്ഥലത്തെത്തിയ പൊലിസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രതി പോലിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി.
അടുത്തിടെയാണ് സൈക്യാട്രി ഫെസിലിറ്റിയിൽ നിന്നു ഹാൾ ഇവിടെ എത്തിയതെന്നു സമീപവാസികൾ പറയുന്നു. കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മാനസികാവസ്ഥയെ കുറിച്ചു ഇപ്പോൾ ഒന്നും പറയാനില്ലെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ച ഇവർക്ക് 1.5 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.കോടതി രേഖകളനുസരിച്ചു 2017 ൽ നടന്ന കവർച്ച കേസ്സിൽ ഇവർക്ക് 8 വർഷത്തെ പ്രൊബേഷൻ ലഭിച്ചിരുന്നതായി കാണുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us