Advertisment

20 രൂപയെ ചൊല്ലിയുള്ള തര്‍ക്കം ; മൂന്നംഗസം‌ഘം ഇരുപത്തിയാറുകാരനെ നിലത്ത് തള്ളിയിട്ട് കൊന്നു

New Update

മുംബൈ: താനെ ജില്ലയിലെ മിര റോഡില്‍ 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നിലത്തുവീണ ഇഡലി വില്‍പനക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

Advertisment

publive-image

റോഡിനരികില്‍ ഇഡ്ലി വില്‍പന നടത്തിവന്നിരുന്ന വീരേന്ദ്ര യാദവ് എന്ന 26കാരനാണ് മരിച്ചത്. 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നിലത്തുവീണ വീരേന്ദ്ര യാദവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇഡലി വില്‍പന സ്റ്റാളിലേക്ക് എത്തിയ മൂന്ന് പേര്‍ക്ക് വീരേന്ദ്ര യാദവ് 20 രൂപ നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും നടന്നു.

ഇതിനിടെയാണ് വീരേന്ദ്ര യാദവ് സംഘത്തിലെ ഒരാള്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് തലയടിച്ച്‌ നിലത്തുവീണത്. ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര യാദവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

MURDER CASE REPORT
Advertisment