Advertisment

കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതി പോലീസുകാരനെ വെടിവെച്ചു കൊന്നു

New Update

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്നു. ബൈക്കില്‍ എത്തിയ സംഘമാണ് വെടിവെച്ചത്. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്.

Advertisment

publive-image

പത്തരയോടെ കളിയിക്കവിള ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. കൊലക്കേസ് പ്രതിയായ രാജ് കുമാറും മറ്റൊരാളും മുഖം മറച്ച്‌ ബൈക്കില്‍ എത്തി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സംഘം കേരള അതിര്‍ത്തിയിലേയ്ക്ക് കടന്നു. ഇവര്‍ക്കായി കേരള, തമിഴ്‌നാട് പോലീസ് തിരച്ചില്‍ ആരംഭിച്ചു.

murder case
Advertisment