Advertisment

മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ അമ്മയെ കുത്തിക്കൊന്നു;കാരണം പ്രണയനൈരാശ്യം

author-image
admin
New Update

Advertisment

മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ്(48) മകളുടെ കാമുകന്‍ മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48ല്‍ സതീഷ് (27) പട്ടാപ്പകല്‍ കുത്തിക്കൊന്നത്.

പൊലീസ് പറയുന്നത് ഇങ്ങനെ- മേരിക്കുട്ടിയുടെ മൂത്തമകള്‍ ലിസ മുംബൈയില്‍ നഴ്‌സാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ലിസയും സതീഷും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ സതീഷ് വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുകയാണെന്ന് പറഞ്ഞ് ലിസ പിന്മാറി.

ഒരുമാസം ലിസയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ ഒണ്‍ലൈന്‍ ടാക്‌സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. കുളത്തൂപ്പുഴ സി.ഐ സി.എല്‍. സുധീര്‍, എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Advertisment