Advertisment

എംജി ബിഎ ഹിസ്റ്ററി ഫലം: ആദ്യ അഞ്ചു റാങ്കുകള്‍ കരസ്ഥമാക്കി മുരിക്കാശ്ശേരി പാവനാത്മാ കോളേജ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

മുരിക്കാശ്ശേരി:  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ  ബിഎ ഹിസ്റ്ററി മോഡല്‍ II ന്‍റെ (എന്‍വയണ്‍മെന്‍റല്‍ ഹിസ്റ്ററി ആന്‍റ് ഫോറസ്ട്രി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ അഞ്ചു റാങ്കുകള്‍ മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു.

പാണ്ടിപ്പാറ സ്വദേശി മുളങ്ങാശ്ശേരില്‍ കുര്യന്‍-സെലിന്‍ ദമ്പതികളുടെ മകനും ഇടുക്കി രൂപതയ്ക്കുവേണ്ടി സെമിനാരി പരിശീലനം നടത്തുന്ന വൈദികവിദ്യാര്‍ത്ഥിയുമായ തോമസ് കുര്യനാണ് 2621 മാര്‍ക്കോടെ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

publive-image

പണിക്കന്‍കുടി സ്വദേശിയായ അരീക്കല്‍ അലന്‍റ സോയിക്കാണ് രണ്ടാം റാങ്ക്. നീലിവയല്‍ സ്വദേശിനിയായ പുറ്റുമണ്ണില്‍ മിഥുല വര്‍ഗീസ് മൂന്നാം റാങ്കും, പ്രകാശ് സ്വദേശിനി തേപ്പുകല്ലുങ്കല്‍ ലിജിയാമോള്‍ ടിആര്‍ നാലാം റാങ്കും, മുരിക്കാശ്ശേരി സ്വദേശിനി പനച്ചിക്കല്‍ അനന്തലക്ഷ്മി സാജു അഞ്ചാം റാങ്കും കരസ്ഥമാക്കി.

പിന്നോക്ക ജില്ലയായ ഇടുക്കിയിലെ മലയോരമേഖലയില്‍ 1982-ല്‍ സ്ഥാപിതമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മുരിക്കാശ്ശേരി പാവനാത്മയിലെ കുട്ടികള്‍ക്ക് ഈ വര്‍ഷം വിവിധ വിഷയങ്ങളില്‍ 25 റാങ്കുകള്‍ നേടാനായത്  കോളേജിന്‍റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച അംഗീകാരമായി.

യുജിസി നാക് അക്രഡിറ്റേഷനില്‍ 'എ' ഗ്രേഡുള്ള ഈ സ്ഥാപനത്തിലെ ചരിത്ര വിഭാഗത്തിന് സ്വന്തമായി പൈതൃക മ്യൂസിയവും മൂവായിരത്തോളം ഗ്രന്ഥങ്ങളടങ്ങിയ ഡിപ്പാര്‍ട്ട്മെന്‍റ് ലൈബ്രറിയും ഇടുക്കി പഠനങ്ങളുടെ പുസ്തകങ്ങളും രേഖകളുമടങ്ങിയ ഗവേഷണ ഗ്രന്ഥശാലയും ഉണ്ട്.

റാങ്കുകള്‍ സ്വന്തമാക്കി ഉന്നതവിജയം നേടിയ കുട്ടികളെയും അവര്‍ക്ക് പരിശീലനം നല്‍കിയ അദ്ധ്യാപകരെയും കോളേജ് മാനേജ്മെന്‍റും പ്രിന്‍സിപ്പലും അഭിനന്ദിച്ചു.

rank holder
Advertisment