Advertisment

ഒസാമ ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ ഹീറോകളായിരുന്നുവെന്ന് പര്‍വേസ് മുഷറഫ്: വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഇസ്ലാമാബാദ്: ഒസാമ ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ ഹീറോകളായിരുന്നുവെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു.

Advertisment

publive-image

പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിമുഖം എന്നെടുത്താതാണെന്ന് വ്യക്തമല്ല. പാകിസ്താനിലെത്തുന്ന കശ്മീരികളെ ആദരവോട് കൂടിയാണ് വരവേറ്റിരുന്നത്. തങ്ങള്‍ അവര്‍ക്ക് പിന്തുണയും പരിശീലനവും നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായിട്ടാണ് അവരെ തങ്ങള്‍ പരിഗണിച്ചിരുന്നതെന്നും മുഷറഫ് അഭിമുഖത്തില്‍ പറയുന്നു.

ഒസാമ ബിന്‍ലാദന്‍, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയ തീവ്രവാദികള്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. കശ്മീരില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പാകിസ്താന്റെ അവകാശവാങ്ങള്‍ പൊളിക്കുന്നതാണ് മുഷറഫിന്റെ വെളിപ്പെടുത്തലുകള്‍.

 

Advertisment