ദർശനാമൃതം മ്യൂസിക്കൽ ആൽബം കുവൈറ്റിൽ റീലീസ് ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ് : കുവൈറ്റിലെ മലയാളി പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഈ വിഷുവിന് മനോഹരമായ സംഗീത ആൽബം പുറത്തിറങ്ങി. ദർശനാമൃതം ആൽബത്തിലെ ‘ഓമന മുഖം കണി കാണണം’ എന്ന ശ്രീകൃഷണ ഭക്തിഗാനമാണ് റീലീസ് ആയത്.

കുവൈറ്റിലെ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വിഭീഷ് തിക്കോടിയുടെ വരികൾക്ക് രാഗ തരംഗ് മുസിക്ക് സ്കൂളിലെ അധ്യാപകനും സംഗീത സംവിധായകനുമായ മനോജ് കാഞ്ഞങ്ങാട്ടാണ് സംഗീതം പകർന്നത്.

ആരും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഭക്തിയും പ്രേമവും തുടിക്കുന്ന ഈ ഗാനം ഇന്ത്യൻ ലേണഴ്സ് ഓൺ അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രീമോൾ എന്ന സാന്ദ്രാ ബിജോയ് ആണ് ആലപിച്ചത്. സാന്ദ്രയുടെ മാതാപിതാക്കളായ ഷൈസ ബീജേയ്, ബിജോയ് പുരുഷോത്തമൻ , സഹോദരൻ സാവിയോൺ എന്നിവരും ഈ ആൽബത്തിൽ അഭിനേതാക്കളായി രംഗത്തുണ്ട്.

കുവൈറ്റിൽ പൂർണ്ണമായി ചിത്രീകരണം നടത്തിയ ഈ ആൽബത്തിന്  സൗണ്ട് എൻഞ്ചിനയർ നെബു അലാക്സാണ്ടർ, ചായഗ്രാഹകൻ ഷൈജു അഴീക്കോട്, ശബ്ദമിശ്രണം നൽകിയ അനുപ് വൈറ്റ് ലൈൻ, പയ്യന്നൂർ എന്നിവരുടെ അണിയറ പ്രവർത്തനങ്ങൾ കൂടുതൽ മിഴിവേകി.

×