Advertisment

റെക്കോര്‍ഡുകള്‍ സ്വന്തമാക്കി 'മ്യൂസിക് ബീറ്റ്‌സി'ന്റെ സംഗീത വിരുന്ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കഴിഞ്ഞ ദിവസം കുവൈത്തിൽ നടന്ന ഫേസ് ബുക്ക് സംഗീത വിരുന്ന് ഏറ്റവും ദൈർഘ്യമേറിയ ഫേസ് ബുക്ക് ലൈവിനുള്ള ലോക റെക്കോർഡുകൾ കരസ്ഥമാക്കി. മ്യൂസിക് ബീറ്റ്സ് സംഘടിപ്പിച്ച പരിപാടിക്കാണ് URF, Best of Indian Records , America Book of Records എന്നീ ലോക റെക്കോർഡുകൾ ലഭിച്ചത്.

സംഗീത വിരുന്നിന്റെ അവസാനത്തിൽ ജൂറി അംഗങ്ങൾ കലാകാരൻമാർക്കും മ്യൂസിക് ബീറ്റ്സ് അംഗങ്ങൾക്കൊപ്പും ലൈവിൽ ചേർന്നാണ് റെക്കോർഡുകൾ പ്രഖ്യാപിച്ചത്. BEC എക്സ്ചേഞ്ച് മുഖ്യ പ്രായോജകരായിരുന്ന സംഗീത വിരുന്നിൽ മുപ്പത്തിയഞ്ചിൽ പരം കലകാരൻമാർ ഉൾപ്പെടെ അൻപതോളം ആളുകൾ പങ്കെടുത്തിരുന്നു.

publive-image

വെള്ളിയാഴ്ച രാവിലെ 6:40 ന് തുടങ്ങി ശനിയാഴ്ച രാവിലെ 6:40 ന് ആണ് സംഗീത വിരുന്ന് അവസാനിച്ചത്. പരിപാടിക്ക് ഇടയിൽ പ്രേക്ഷകർക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് ലുലു ഹൈപ്പർ മാർക്കറ്റ് നൽകിയ ഗിഫ്റ്റ് കാർഡുകൾ സമ്മാനിക്കും. സംഗീതവിരുന്ന് വിജയമാക്കാൻ സഹകരിച്ച മുഴുവൻ പ്രേക്ഷകർക്കും മ്യൂസിക് ബിറ്റ്സ് ഡയറക്ടർ നിതിൻ തോട്ടത്തിൽ നന്ദി അറിയിച്ചു.

Advertisment