Advertisment

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി വരുന്നു .

author-image
admin
New Update

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുട ങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസ റുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി.

Advertisment

publive-image

അക്കാദമി തുടങ്ങാൻ ആവശ്യമായ എല്ലാ ലൈസന്സുകളും അധികൃതരിൽ നിന്നും താൻ ലഭ്യമാക്കി കഴിഞ്ഞു. ഉടനെ തന്നെ അത് അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാ ണെന്ന് നാസർ അൽ സാലേഹ് വ്യക്തമാക്കി.

സൗദിയിലെ യുവത്വങ്ങളിൽ നിന്ന് ഏറ്റവും മികച്ചവരെയാണ് അക്കാദമിയിൽ സംഗീതം പഠിപ്പിക്കുന്നതിനായി നിയമിക്കുക. സംഗീതം പഠിക്കുന്നതിനും ഏറ്റവും നല്ല രീതി നിർദ്ദേ ശിക്കുന്നതിനും ഒരു സ്റ്റെജിറം വേദിയും താൻ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം ആത്മാവിനും മനസ്സിനും ശരീരത്തിനും ശാന്തി ലഭിക്കുന്നതിന് ആവശ്യമായ മാധ്യമമാണ്. അതിനാൽ സ്‌കൂളുകളിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും സംഗീതം പഠിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. ഈ അടുത്ത കാലത്തായി കലാരം ഗത്തുള്ള കുതിപ്പ് തന്റെ സ്വപ്നം ഉടനെ യാഥാർഥ്യമാകും എന്നുള്ള ദിശാബോധ മാണ് തനിക്ക് നൽകുന്നതെന്നും നാസർ അൽ സാലേഹ് വ്യക്തമാക്കി.

അൽ അഹ്സയാണ് നാസറിന്റെ ജന്മദേശം. പാര്യമ്പര്യമായി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് നാസറിന്റെ ജനനം. പിതാവ് അടക്കമുള്ളവർ അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു.

Advertisment