Advertisment

സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി കളക്ട്രേറ്റ് മാർച്ച് നടത്തി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി കളക്ട്രേറ്റ് മാർച്ച് നടത്തി.

Advertisment

publive-image

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി #കെഎസ്_ഹംസ ഉദ്ഘാടനം ചെയ്തു. അന്തർദേശീയ കള്ളക്കടത്ത് സഘത്തിന്റെ ആസൂത്രണ കേന്ദ്രമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റിയ പിണറായി വിജയന്റെ മുഖത്ത് കുറ്റവാളിയുടെ ജാള്യത മാത്രമല്ല, നിന്ദ്യയാൽ കരിവാളിച്ച മുഖഛായ കൂടിയാണ് കേരള ജനതക്ക് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടന്ന സ്വർണക്കടത്ത് രാജ്യദ്രോഹപരവും രാജ്യ ചരിത്രത്തിൽ ഇതുവരെ കാണാത്ത സർക്കാർ സ്പോൺസേർഡ് കള്ള കടത്ത് കൊള്ളയുടെ പുതിയ രൂപവുമാണ്. സ്വപ്നയെ ഇരുട്ടിൽ തപ്പുന്ന കേരള പോലീസ്, ക്ലിഫ് ഹൗസിന്റെ അകത്തളങ്ങളിലാണ് തിരയേണ്ടതെന്നും കെ എസ് ഹംസ കൂട്ടിച്ചേർത്തു

യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നൗഷാദ് തെരുവത്ത്, ആർ എം മനാഫ്, ആർ കെ സിയാദ്, അഷ്കർ കുഴിങ്ങര, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് റംഷാദ് പളളം പ്രസംഗിച്ചു.

മാർച്ചിന് നസീഫ് യൂസഫ്, മുഹമ്മദ് ഗനി, യു എം നിസാർ ഫാലപ്പിളളി, ടി പി സുബൈർ തങ്ങൾ,വി എം മുഹമ്മദ് സമാൻ, നൗഫൽ എറിയാട്, പി എസ് ഷറഫുദ്ദീൻ, അക്ബർ വാടാനപ്പള്ളി എന്നിവർ നേതൃത്വം നൽകി.

musilm league
Advertisment