Advertisment

മുസ്ലിം ലീഗ് എഴുപതാം വാർഷികം ; 70 ഇന കർമ്മ പരിപാടികളുമായി റിയാദ് കെ.എം.സി.സി

author-image
admin
New Update

റിയാദ്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സപ്തതി ആഘോഷത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഒരു വർഷത്തെ70 ഇന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ 70 കുടിവെള്ള പദ്ധതിയാണ് ഇതിൽ പ്രധാനം .  പ്രവർത്തകർക്കും അനുഭാവികൾക്കുമായി ആരംഭിക്കുന്ന ലൈഫ് കെയർ പദ്ധതിയടക്കം വിവിധ മേഖലകളിലായിട്ടായിരിക്കും കർമ്മപദ്ധതി നടപ്പിലാക്കുക.

Advertisment

publive-image

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ്  എഴുപതാം വാർഷികാഘോഷ പരിപാടിയിൽ 70 ഇന കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കെ.എം.സി.സി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്,കെ.കെ.കോയാമു ഹാജി, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

പദ്ധതിയുടെ ഉദ്ഘാടനം കെ.എം.സി.സി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കെ.കെ.കോയാമു ഹാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.   കെ.എം.സി.സി ഓഫീസിൽ നടന്ന  സ്ഥാപക ദിനാഘോഷ കൺവെൻഷനിൽ   സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു . അഡ്വ. .അനീർ ബാബു പദ്ധതി അവതരിപ്പിച്ചു,  എസ്.വി.അർഷ്യൽ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കേക്ക് മുറിച്ചും  മധുരം വിളമ്പിയും പ്രവർത്തകർ പരിപാടി ആകർഷകമാക്കി -

publive-image

നാസർ കായൽപ്പട്ടണം, സത്താര്‍ താമരത്ത്, അബ്ദുസമദ് കൊടിഞ്ഞി, തേനുങ്ങൽ അഹമ്മദ് കുട്ടി, റഷീദ് മണ്ണാർക്കാട്, അസീസ് വെങ്കിട്ട, നാസർ തങ്ങൾ, കുഞ്ഞമ്മദ് കായണ്ണ സംസാരിച്ചു. ജലീൽ തിരൂർ സ്വാഗതവും കെ.ടി.അബൂബക്കർ നന്ദിയും പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജില്ലാ കെ.എം.സി.സി മുൻ സെക്രട്ടറി കെ.കെ.എ.ഖാദർ എളേറ്റിലിന് യാത്രയപ്പ് നൽകി.  മാമുക്കോയ പാലക്കാട്, നാസർ മാങ്കാവ്, സുബൈർ അരിമ്പ്ര, അക്ബർ വേങ്ങാട്ട്, ശംസു പെരുമ്പട്ട, ശിഹാബ് പള്ളിക്കര, ഷാജിപരീത്, അഷ്റഫ് കൽപ്പകഞ്ചേരി, ഹാരിസ് തലാപ്പിൽ, ഉസ്മാനലി പാലത്തിങ്ങൽ, ബാവ താനൂർ,മുഹമ്മദ് കുട്ടി വയനാട്, കബീർ വൈലത്തൂർ  നേതൃത്വം നൽകി.

Advertisment