Advertisment

ഹത്രാസ് - മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി

New Update

publive-image

Advertisment

വാടാനപ്പള്ളി: ഹത്രാസ് പെൺകുട്ടിയുടെ നീതിക്കുവേണ്ടി മുസ്‌ലിം ലീഗ്  പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. നീതിയും നിയമവ്യവസ്ഥയും കശാപ്പു ചെയ്യുകയാണ് യുപി സർക്കാരെന്ന് സനൗഫൽ പറഞ്ഞു.

ചവറു കൂമ്പാരത്തിലിട്ട് പെട്രോളൊഴിച്ച് യോഗിയുടെ പോലീസ് കത്തിച്ചു കളഞ്ഞത് ഇന്ത്യൻ ജനതയെയും ജനാധിപത്യത്തെയുമാണ്. ഭയപ്പെടുത്തലും കൂട്ടത്തോടെയുള്ള ഉത്മൂലനവുമാണ് യോഗി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നടക്കുന്നത്.

അത് രാജ്യമോ ജനങ്ങളോ പുറംലോകമോ അറിയാതിരിക്കാനാണ് ജനാധിപത്യത്തെ തടയുന്നതും തള്ളി താഴെയിടുന്നതുമെന്നും സനൗഫൽ പറഞ്ഞു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി എ സുലൈമാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദ് സമാൻ, എ എ ബഷീർ, വി എ നിസാർ എന്നിവർ സംസാരിച്ചു.

muslim league
Advertisment