Advertisment

കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നേതൃക്യാമ്പും മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും സംഘടിപ്പിച്ചു

New Update

publive-image

Advertisment

തച്ചമ്പാറ: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കോങ്ങാട് നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സ്ഥാപക ദിനാചരണവും മുസ്ലിം ലീഗ് നേതൃക്യാമ്പും സംഘടിപ്പിച്ചു. കരിമ്പ എച്ച്.ഐ.എസ് ഹാളിൽ നടന്ന ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് യൂസുഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം "സംഘാടനം" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ മുസ്ലിംലീഗ് ട്രഷറർ പി.എ തങ്ങൾ, വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു, സെക്രട്ടറി എം.എസ് നാസർ തുടങ്ങിയവർ പ്രസംഗിച്ചു. "നവ ഇന്ത്യയും പുതിയ നേതൃത്വവും” എന്ന വിഷയത്തിൽ ഡോ.സുലൈമാൻ മേൽപത്തൂർ ക്ലാസെടുത്തു.

മണ്ഡലം ജനറൽ സെക്രട്ടറി സലാം തറയിൽ സ്വാഗതവും ട്രഷറർ എം.കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു. പി. എം അൻവർ സാദിക്ക് , പി.എസ് അബ്ദുൽ കരീം മുസ്ലിയാർ, അബ്ബാസ് കൊറ്റിയോട്, വി.കെ മുഹമ്മദ്, പി.എം. സലാഹുദ്ധീൻ, സി. വി യൂസഫ്, ഹമീദ് ഹാജി, നിസാമുദ്ധീൻ പൊന്നംകോട്, യൂസഫ് കല്ലടി , എ.എം. മുഹമ്മദ് ഹാരിസ്, പടുവിൽ മുഹമ്മദാലി, അബ്ബാസ് മേലേതിൽ, പി.കെ അബ്ദുള്ളക്കുട്ടി, റിയാസ് നാലകത്ത്, എ.എം അലിഅസ്കർ മാസ്റ്റർ, അഷ്റഫ് വാഴമ്പുറം , ഹുസൈൻ വളവുള്ളി തുടങ്ങിയവർ പങ്കെടുത്തു.

മുസ്ലിം ലീഗ് ശാഖ-പഞ്ചായത്ത് ഭാരവാഹികൾ, നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പോഷക സംഘടനകളുടെ പഞ്ചായത്ത് നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്.

palakkad news
Advertisment