Advertisment

കെഎം ഷാജി അഴീക്കോട് വിടുന്നു ! ഷാജി ഇത്തവണ മത്സരിക്കുക സുരക്ഷിത മണ്ഡലമായ കാസര്‍കോട് നിന്ന് ! ഷാജിയെ നിയമസഭയിലെത്തിക്കണമെന്ന നിര്‍ബന്ധത്തില്‍ മുസ്ലീംലീഗ്. ഷാജിയെ വേട്ടയാടുന്ന സിപിഎം നിലപാടിനെ എതിര്‍ക്കാന്‍ സുരക്ഷിത മണ്ഡലം നല്‍കണമെന്നു ആവശ്യം. യൂത്ത് ലീഗിന് ഇക്കുറി കൂടുതല്‍ പ്രാതിനിധ്യം. പികെ ഫിറോസ് താനൂരില്‍. ഫാത്തിമ തെഹ്ലിയ കോഴിക്കോട് സൗത്തില്‍...

New Update

publive-image

Advertisment

കോഴിക്കോട്: കെഎം ഷാജിക്ക് ഇക്കുറി വിജയമുറപ്പുള്ള സീറ്റ് നല്‍കാന്‍ മുസ്ലീംലീഗ്. അഴീക്കോടിന് പകരം വിജയമുറപ്പുള്ള സീറ്റ് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. കാസര്‍കോട് മണ്ഡലമാകും ഷാജിക്ക് നല്‍കുക.

കഴിഞ്ഞ രണ്ടു തവണയും കെഎം ഷാജി പ്രതിനിധീകരിച്ചത് അഴീക്കോടിനെയായിരുന്നു. ആദ്യ തവണ പ്രകാശന്‍ മാസ്റ്ററെയും കഴിഞ്ഞ തവണ എംവി നികേഷ് കുമാറിനെയുമാണ് ഷാജി തോല്‍പ്പിച്ചത്. ഇക്കുറി ഷാജിക്കെതിരെ നിരവധി ആരോപണങ്ങളാണ് സിപിഎം ുയര്‍ത്തിയത്.

ഷാജിക്കെതിരെ തെരഞ്ഞെടുപ്പ് കേസടക്കം നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഷാജിക്ക് വിജയമുറപ്പുള്ള സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഷാജിയെ എന്തുവിധേനയും തോല്‍പ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നതിനാലാണ് ഷാജിയെ സുരക്ഷിത മണ്ഡലത്തിലേക്ക് മാറ്റുന്നത്.

ഷാജി നിയമസഭയിലുള്ളത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും മുസ്ലീംലീഗ് കരുതുന്നു. അതേസമയം യൂത്ത്‌ലീഗിന് കൂടുതല്‍ പ്രാതിനിധ്യം ഈ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വനിതാ പ്രാധിനിത്യവും ഇക്കുറി ലീഗ് ഉറപ്പിക്കുന്നു.

എംഎസ്എഫ് വനിതാ നേതാവ് ഫാത്തിമ തെഹ്ലിയയെ കോഴിക്കോട് സൗത്തില്‍ നിര്‍ത്താനാണ് ആലോചിക്കുന്നത്. യൂത്ത് ലീഗില്‍ നിന്നും പികെ ഫിറോസും ഇക്കുറി മത്സരിക്കും. ഇവര്‍ക്കു പുറമെ യൂത്ത് ലീഗ് മത്സരിപ്പിക്കാനാവശ്യപ്പെടുന്ന നേതാക്കള്‍ ഇവരാണ്.

സികഎ സുബൈര്‍ (കൂത്തുപറമ്പ്), എംകെഎം അഷ്‌റഫ് ( മഞ്ചേശ്വരം), നജീബ് കാന്തപുരം (കുന്ദമംഗലം), ടിപി അഷ്‌റഫലി (പെരിന്തല്‍മണ്ണ), പിഎം സാദിഖലി (മണ്ണാര്‍ക്കാട്). പികെ ഫിറോസിനെ താനൂരില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.

kozhikode news muslim league
Advertisment