Advertisment

മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ല: സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

New Update

ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി.

publive-image

സ്ത്രീകളെ ഇസ്ലാം നിയമം വിലക്കുന്നില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നിലപാടറിയിച്ചത്.

Advertisment