Advertisment

ബെഗുസാരായിയില്‍ മുസ്ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്ത് അക്രമം ;രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു

New Update

പാട്‌ന: ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലിം യുവാവിനോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്ത് അക്രമം. തൊഴിലാളിയായ മുഹമ്മദ് ഖാസിമിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്.

Advertisment

publive-image

പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് ഇയാളെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തനിക്ക് വെടിയേറ്റത് കണ്ട ആളുകള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ അക്രമിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും തന്റെ സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറയുന്നു.

Advertisment