ജിദ്ദ: സൃഷ്ടിച്ച നാഥനുമാത്രമെ എന്ത് കാര്യവും ഓരോന്നായി അറിയുകയുള്ളു എന്നും ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവനു ആരാധന നടത്തുവാനെന്നപോലെ പരീക്ഷണത്തിനു കൂടിയാണെ ന്നും പ്രമുഖ വാഗ്മി മുസ്ഥഫ ഹുദവി ആക്കോട് പറഞ്ഞു. ബീജസങ്കലനം മുതല്‍ അള്ളാഹു അങ്ങിനെയാണ് മനുഷ്യനെ വിഭാവനം ചെയ്യപ്പെടുന്നത്.
ദൈവം മനുഷ്യനെ പലരുപത്തിലും പരീക്ഷിക്കും. ഭയം നല്‍കി മനുഷ്യനെ അള്ളാഹു പരീക്ഷിച്ചേക്കാം. അതേസമയം അല്ലാഹു കൂടെ ഉണ്ടെന്ന വിശ്വാസമുണ്ടെങ്കില്‍ മനുഷ്യന്‍ ഭയക്കേണ്ട ആവശ്യവുമില്ല. സമ്പത്ത് അധികം തന്നും തീരെ തരാതെയും പരീക്ഷിക്കയുമാവാം. പ്രവാചകന്‍ മുഹമ്മദ് നബിക്കാണ് ദൈവം കൂടുതല്‍ പരീക്ഷണം നല്‍കിയത്. നമുക്കുണ്ടാവുന്ന പരീക്ഷണങ്ങളെ സഹിക്കുവാനും നേരിടുവാനും നാം കരുത്താര്‍ജജിക്കണം. നബ്ബിന്റെ വിധിയോര്‍ത്ത് പരീക്ഷണങ്ങളെ സഹിക്കാനുള്ള കരുത്താണ് നാം ആര്‍ജജിക്കേണ്ടതെന്നും മുസ്ഥഫ ഹുദവി ആക്കോട് പറഞ്ഞു.
വിഷമിക്കേണ്ട, നാഥന്‍ കൂടെയുണ്ട്'' എന്നപേരില്‍ ജിദ്ദയില്‍ ഒരുകൂട്ടം പ്രവാസി സുഹൃത്തുക്കള്‍ ഒരുക്കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുസ്ഥഫ ഹുദവി ആക്കോട്. തായിഫ് കുന്നോത്ത് കൂട്ടായ്മ പ്രതിനിധി എം.എ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കണ്ണൂര്‍ കെ.എം.സി.സി പ്രസിഡന്റ് ഉമ്മര്‍ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു.
ശ്രീജിത്ത് ചാലാട് (ജിദ്ദ കണ്ണൂര്‍ ഒ.ഐ.സി.സി), റാഫി സാഗര്‍, എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. റാഫി പുന്നേല്‍ സ്വാഗതവും കബിര്‍ കെ.പി.കെ നന്ദിയും പറഞ്ഞു. കബീര്‍ ഉളിയില്‍, ഷകീം, സിറാജ് മട്ടന്നൂര്‍, സിറാജ് തലശ്ശേരി, ഫൈസല്‍ നിട്ടൂര്‍, റഫീഖ് തലശ്ശേരി, മുഹമ്മദ്, അഹമ്മദ് തലശ്ശേരി, മുത്തു തലശ്ശേരി, റഷീദ് മട്ടന്നൂര്‍, സത്താര്‍ തലശ്ശേരി, ഫൈനാസ് മട്ടന്നൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി