Advertisment

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: വിപണിയും വിലയും ഇല്ല മുതലമടയിലെ മാങ്ങ കർഷകർ ദുരിതത്തിൽ ' സർക്കാർ തല സംഭരണവും സംസ്കരണവും വേണമെന്ന കർഷകരുടെ ആവശ്യവും നടപ്പിലായില്ല ' 2500 ഓളം ഹെക്ടറിലാണ് കേരളത്തിലെ മാങ്കോ സിറ്റിയായ മുതലമടയിൽ മാവ് കൃഷി നടത്തുന്നത് ' ബഗിനാ പിള്ളി, സിന്ദൂരം , നീലം, കിളിമൂക്കൻ , അൽഫോൺസ തുടങ്ങിയ വിപണി മൂല്യമുള്ള ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത് '

Advertisment

publive-image

ഉത്തരേന്ത്യൻ വിപണികളിലേക്കും വിദേശങ്ങളിലേക്കും കയറ്റി അയച്ച് ലാഭം നേടിയ കർഷകരാണ് ഇപ്പോൾ വിപണിയും വിലയുമില്ലാതെ ദുരിതത്തിലായിരിക്കുന്നത് ' കാലാവസ്ഥ വ്യതിയാനം മൂലം ആദ്യത്തെ മാമ്പൂക്കൾ കരിഞ്ഞു പോയതാണ് കർഷകർക്ക് വിനയായത്.

രണ്ടാമതുണ്ടായ പൂവും മാങ്ങയും ഓഫ് സീസണിലായതാണ് വിപണി നഷ്ടപ്പെടാൻ ഇടയാക്കിയത് ' മാവ് കർഷകരെ സംരക്ഷിക്കാനായി മുതലമടയിൽ സംഭരണ സംസ്കരണ ശാലകൾ സർക്കാറിന് കീഴിൽ നടപ്പിലാക്കണമെന്ന കർഷകരുടെ ആവശ്യം ഇതുവരെയും നടപ്പിലായിട്ടില്ല. 2500 ഹെക്ടറിലെ മാങ്ങകൾ വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മുതലമടയിലെ മാവു കർഷകർക്കുണ്ടായിരിക്കുന്നത് ഈ നഷ്ടം മാങ്ങാാാ കർഷകരുടെ കുടുംബ ങ്ങളെ മുഴു പട്ടിണിയിലേക്ക്് തള്ളിവിടുമെന്നന ആശങ്കയിലാണ്

Advertisment