Advertisment

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 3169 കോടി രൂപ സംയോജിത അറ്റാദായംനേടി

New Update

കൊച്ചി: 2020 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 3169 കോടി രൂപ സംയോജിത അറ്റാദായംനേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 2103 കോടി രൂപയേക്കാള്‍ 51 ശതമാനം വര്‍ധനയാണിത്. ഈ കാലയളവില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ മുന്‍വര്‍ഷത്തെ 38304 കോടി രൂപയില്‍നിന്ന് 22 ശതമാനം വര്‍ധനയോടെ 46,871 കോടി രൂപയിലെത്തി.

Advertisment

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം 53 ശതമാനം വര്‍ധിച്ച് 3018 കോടി രൂപയിലെത്തിയതായി ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. മുന്‍വര്‍ഷമിതേ കാലയളവിലെ അറ്റാദായം 1972 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 27 ശതമാനം വര്‍ധനയോടെ 8723 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 6881 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പ മുന്‍വര്‍ഷമിതേ കാലയളവിലെ 34246 കോടി രൂപയില്‍നിന്ന് 22 ശതമാനം വളര്‍ച്ചയോടെ 41611 കോടി രൂപയിലേക്കു ഉയര്‍ന്നു. ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ 176 കോടി രൂപയുടെ (മുന്‍വര്‍ഷം 157 കോടി രൂപ) സംഭാവന സബ്‌സിഡിയറി കമ്പനികളുടേതാണെന്നും അദ്ദേഹം അറിയിച്ചു.

നടപ്പുവര്‍ഷം സ്വര്‍ണപ്പണയ വായ്പയില്‍ 15 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. ഏപ്രിലിലോടെ കമ്പനിയുടെ ശാഖകള്‍ എല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും വരും മാസങ്ങളില്‍ വായ്പയും തിരിച്ചടവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപ കമ്പനികളായ മുത്തൂറ്റ് ഫോംഫിന്‍ ഇന്ത്യ ലിമിറ്റഡ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 32 കോടി രൂപയും (മുന്‍വര്‍ഷം 36 കോടി രൂപ) മൈക്രോ ഫിനാന്‍സ് കരമായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് 99 കോടി രൂപയും (മുന്‍വര്‍ഷം 73 കോടി രൂപ), ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് സബ്‌സിഡിയറിയായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 11 കോടി രൂപയും (മുന്‍വര്‍ഷം 15 കോടി രൂപ) അറ്റാദായം നേടിയിട്ടുണ്ട്.

വാഹന വായ്പ ഉള്‍പ്പെടെയുള്ള നോണ്‍ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 509 കോടി രൂപ വായ്പ നല്‍കി. മുന്‍വര്‍ഷമിതേ കാലയളവിലിത് 311 കോടി രൂപയായിരുന്നു.

ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7 കോടി ശ്രീലങ്കന്‍ രൂപ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അറ്റാദായം 10 കോടി ശ്രീലങ്കന്‍ രൂപയാണ്.

muthoot finance
Advertisment