Advertisment

മുത്തൂറ്റ് ഫിനാന്‍സിന്റെ ഡിജിറ്റല്‍ വായ്പാ വിതരണത്തില്‍ നാലു മടങ്ങ് വര്‍ധനവ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സ് ജൂണ്‍ മാസത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ 224 കോടി രൂപ വായ്പ നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് നാലു മടങ്ങു വര്‍ധനവാണിതു കാണിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഐമുത്തൂറ്റ് മൊബൈല്‍ ആപു വഴിയും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും ഇത്തരത്തിലുള്ള വായ്പകള്‍ നല്‍കുന്നതില്‍ വലിയ വര്‍ധനവാണുണ്ടായത്.

Advertisment

ഡിജിറ്റല്‍ രീതിയിലൂടെ പലിശ അടക്കുന്നതിലും രണ്ടര മടങ്ങ് വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാസം 139 കോടി രൂപയാണ് ഡിജിറ്റല്‍ രീതിയിലൂടെ പലിശയായി ഉപഭോക്താക്കള്‍ അടച്ചത്. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ഇടപാടുകളും ഇരട്ടിയായിട്ടുണ്ട്. പുതിയ ഇടപാടുകാര്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഫെബ്രുവരിയെ അപേക്ഷിച്ച് ജൂണ്‍ മാസത്തില്‍ 73 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ലോണ്‍@ഹോം, ഗോള്‍ഡ് അണ്‍ലോക്കര്‍ തുടങ്ങിയ പുതുമകളോടു കൂടിയ ഡിജിറ്റല്‍ സേവനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഒരു ഘട്ടത്തിലും ശാഖ സന്ദര്‍ശിക്കാതെ വീട്ടിലിരുന്നു തന്നെ വായ്പ നേടാനുള്ള അവസരമാണ് ലോണ്‍@ഹോം നല്‍കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

വീട്ടിലോ ബാങ്ക് ലോക്കറിലോ വെറുതെയിരിക്കുന്ന സ്വര്‍ണത്തിന് ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിലൂടെ മൂല്യം നല്‍കുന്ന സവിശേഷ പദ്ധതിയാണ് ഗോള്‍ഡ് അണ്‍ലോക്കര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ വഴി പലിശ അടക്കുന്നവര്‍ക്ക് കാഷ് ബാക്ക് നല്‍കുന്നുണ്ട്.

muthoot finance6
Advertisment