Advertisment

മൈത്രി മഴവില്ല് 2018' ചിത്ര രചനാ മത്സരം": വൃന്ദ കിഷോർ, അഹല് അബ്ദുൽ ബാരി, റിതിഷ റോയ്, ദേവിക സജിത്കുമാർ എന്നിവർക്ക് ഒന്നാം സ്ഥാനം

New Update

ജിദ്ദ: കലുഷിത കാലാവസ്ഥയിലും ഉത്സവാവേശത്തോടെ അരങ്ങേറിയ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അൽ അബീർ ഗ്രൂപ്പുമായി സഹകരിച്ച് പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ ആണ് "മൈത്രി മഴവില്ലു 2018 ചിത്ര രചനാ കളറിംഗ്" മത്സരം സംഘടിപ്പിച്ചത്.

Advertisment

publive-image

വിദ്യാർത്ഥികളെ നാല് വിഭാഗങ്ങളായി തിരിച്ച് നടത്തിയ മത്സരത്തിൽ വൃന്ദ കിഷോർ (കിഡ്സ് വിഭാഗം), അഹല് അബ്ദുൽ ബാരി (സബ് ജൂനിയർ വിഭാഗം), റിതിഷ റോയ് (ജൂനിയർ വിഭാഗം), ദേവിക സജിത്കുമാർ (സീനിയർ വിഭാഗം) എന്നിവർക്കാണ് ഒന്നാം സ്ഥാനം. മുന്നോറോളം മത്സാരാർത്ഥികൾ പങ്കെടുത്തിരുന്നു.

വിജയികൾക്ക് നവംബർ 16 നു വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഷറഫിയ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മൈത്രി ശിശു ദിനാഘോഷത്തിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്ന് മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ , പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത് , പ്രോഗ്രാം കോഓർഡിനേറ്റർ അജയ് കുമാർ എന്നിവർ അറിയിച്ചു . അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ മെഡിക്കൽ ക്യാമ്പും സമ്മാനദാനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലായി മറ്റു സ്ഥാനങ്ങളും സമ്മാനങ്ങളും നേടിയവർ ഇവരാണ്. കിഡ്സ് വിഭാഗത്തിൽ വർദാ നസീറുദ്ദിൻ രണ്ടാം സ്ഥാനവും ദേവനെ അനിൽ മൂനാം സ്ഥാനവും നേടി. ഫാത്തിമ ബഷീർ, റിസ ഫാത്തിമ , അഥ്വിക പ്രതാപ് , പ്രൈസി പ്രവീൺ, ആയിഷ ഐറിൻ എന്നിവർക്ക് പ്രോത്സാഹന സമ്മാനമുണ്ട് .

സബ് ജൂനിയർ വിഭാഗത്തിൽ മേഘ സജീവ് കുമാർ രണ്ടാം സ്ഥാനവും വിഷ്ണുമായ രാജീവ് കുമാർ മൂന്നാം സ്ഥാനവും നേടി .ഈ വിഭാഗത്തിൽ റിയ ജിമ്മി മോൻ, അധീന ഫാത്തിമ അബ്ദുൽഖാദർ , അഹോൺ റോയ്, വൈഷ്ണവ് സിദ്ധി പ്രസാദ് യെവാലെ എന്നിവർക്ക് പ്രോത്സാഹന സമ്മാനമുണ്ട് .

ജൂനിയർ വിഭാഗത്തിൽ അഭിനവ് രവീന്ദ്രൻ രണ്ടാം സ്ഥാനവും നേടി .മൂന്നാം സ്ഥാനം സായ്‌ബ സത്യൻ പൊന്നാനി , യദു നന്ദൻ ഉരളത് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഹവ്വ നിവിൻ, പ്രെറ്റി അന്നാ ജോൺ നഷ്വ നൗഷീർ എന്നിവർക്ക് ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനമുണ്ട്.

സീനിയർ വിഭാഗത്തിൽ നാജിയ അബ്ദുൽ അസീസ് രണ്ടാം സ്ഥാനവും റിഷാദ് മുഹ്‌സിൻ മൂനാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ നേഹ സജീവ് കുമാർ , ബസ്മ ബഷീർ പരുത്തിക്കുന്നൻ , റിദ ഫാത്തിമ, മുഹമ്മദ് ആസിം പുലപ്പാടി , ഷിൻയാസ് എന്നിവർ സീനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനം നേടിയിട്ടുണ്ട് . അടുത്ത കാലത്തു കേരളത്തെ പിടിച്ചു കുലുക്കിയ 'പ്രളയം ' എന്ന വിഷയം ആസ്പദമാക്കിയാണ് സീനിയർ വിഭാഗത്തിലെ കുട്ടികൾ ചിത്രം വരച്ചത് . എല്ലാ വിഭാഗങ്ങളിലും അതി ശക്തമായ മത്സരമാണ് മത്സാർത്ഥികൾ കാഴ്ച വെച്ചത് .ജിദ്ദയിലെ പ്രമുഖ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ആണ് മൂല്യ നിർണ്ണയം നടത്തിയത് .

Advertisment