Advertisment

സാക്ഷ്യപത്രം തേടി അലയേണ്ട ; വാർഡ് മെമ്പർ വീട്ടിലെത്തിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

മുട്ടം :-പഞ്ചായത്ത് മെമ്പർ സാക്ഷ്യപ്പെടുത്തേണ്ട രേഖകൾ ലഭിക്കാൻ മെമ്പറുടെ പുറകെ നടക്കേണ്ട.വാർഡ്‌ മെമ്പർ സാക്ഷ്യപ്പെടുത്തിയ പുനർവിവാഹിതയല്ല എന്ന രേഖയും വില്ലേജിൽ സമർപ്പിക്കേണ്ടുന്ന അപേക്ഷ ഫോമുമാണ് നിലവിൽ വീടുകളിൽ എത്തിക്കുന്നത്.

മുട്ടം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അരുൺ പൂച്ചക്കുഴിയാണ് സാക്ഷ്യപത്രം വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റുകൾക്ക് പുറമെ മറ്റ് പൊതുവായ എല്ലാ സാക്ഷൃ പത്രങ്ങളും ഇത്തരത്തിൽ വീടുകളിൽ എത്തിച്ച് നൽകുമെന്ന് അരുൺ ചെറിയാൻ പൂച്ചക്കുഴി പറഞ്ഞു.

Advertisment