Advertisment

മുറ്റിച്ചൂരിൽ മയക്കുമരുന്നു മാഫിയ - ഗുണ്ട വിളയാട്ടത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മുറ്റിച്ചൂർ : മുറ്റിച്ചൂർ ലക്ഷം വീട് കോളനി, മുറ്റിച്ചൂർ പാലം, ജ്യോതി കാദർ തീരദേശ റോഡ്, മുറ്റിച്ചൂർ കടവ് പള്ളി, ജുമാഅത്ത് പള്ളി, കല്ലാറ്റുപുഴ ശിവക്ഷേത്രം, കോക്കാൻമുക്ക്, നായരങ്ങാടി, പരിസരങ്ങളിൽ രാത്രി വീടിനു കല്ലേറും മയക്കു മരുന്ന്-ഗുണ്ട മാഫിയയുടെ വിളയാട്ടവും വർധിച്ചു വരുന്ന സാഹചര്യത്തിൽ മുറ്റിച്ചൂരിലെ നാട്ടുകാരുടെ ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്തു ഇരുട്ടിന്റെ മറവിൽ യുവാക്കളെ ആക്രമിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്ന പതിവ് കാഴ്ച്ചയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രകടനം നടത്തിയത്. അന്തിക്കാട് പോലിസ് അന്വേഷണം ഊർജ്ജിതമാക്കിയെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

Advertisment