Advertisment

മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തെന്ന് വനംമന്ത്രി നിയമസഭയില്‍; മരംമുറി നടന്നത് തന്റെ കാലത്തല്ല, തിരഞ്ഞെടുപ്പ് കാലത്തെന്ന് എ.കെ.ശശീന്ദ്രന്‍; 10 കോടിയുടെ 101 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തി

New Update

വയനാട് : മുട്ടില്‍ മരംമുറി നടന്നത് സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തെന്ന് വനംമന്ത്രി നിയമസഭയില്‍. മരംമുറി നടന്നത് തന്റെ കാലത്തല്ല. തിരഞ്ഞെടുപ്പ് കാലത്തെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Advertisment

publive-image

താന്‍ വനംമന്ത്രിയായ ശേഷമാണ് വിവരം അറിഞ്ഞെതന്നും ശശീന്ദ്രന്‍ സഭയിൽ പറഞ്ഞു. 10 കോടിയുടെ 101 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിെയന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകും.

കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരെ ധാരാളം പരാതിയുണ്ടെന്ന് വനംമന്ത്രി പറഞ്ഞു . മരംമുറിക്കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ak sasindran
Advertisment