Advertisment

കളഞ്ഞുകിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളും തിരികെ നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ യൂസഫ് അന്‍സാരി മാതൃകയായി

New Update

publive-image

Advertisment

മൂവാറ്റുപുഴ : വഴിയില്‍ കളഞ്ഞുകിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളും തിരികെ നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ യൂസഫ് അന്‍സാരി മാതൃകയായി. വെള്ളിയാഴ്ച രാത്രി 11 ന് മൂവാറ്റുപുഴ വെള്ളൂര്‍ കുന്നം ജംഗ്ഷനില്‍ നിന്നാണ് പണവും ജോലി സംമ്പന്ദിച്ച രേഖകളുമടങ്ങിയ പേഴ്സ് അന്‍സാരിക്ക് ലഭിച്ചത്.

വഴിവക്കില്‍ കിടന്ന പേഴ്സും രേഖകളം പരിശോധിച്ചപ്പോള്‍ കടാതി സ്വദേശി വൈശ്യം പറമ്പില്‍ ഉല്ലാസ് പിള്ളയുടെ രേഖകളാണന്ന് മനസിലായി. എന്നാല്‍ പേഴ്സില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിച്ചങ്കിലും ഫോണ്‍ നിശ്ചലമായിരുന്നു. തുടര്‍ന്ന് കടതി ഭാഗത്ത് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

മൂവാറ്റുപുഴ സി.ഐ ജയകുമാറിനെ വിവരമറിയിച്ച ശേഷം ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. പണവും രേഖകളൂം നഷ്ടപ്പെട്ട വിവരം അറിഞ്ഞ സുഹ്യത്തുക്കളാണ് ഫെയ്സ് ബുക്കില്‍ പണം ലഭിച്ച വിവരം സൂചിപ്പിച്ച സന്ദേശം കണ്ട് അന്‍സാരിയെ ബന്ധപ്പെട്ടത്.

ഇന്നലെ രാവിലെ മൂവാറ്റുപുഴ സി.ഐ ജയകുമാറിന്റെ സാനിധ്യത്തില്‍ അന്‍സാരി പണവും രേഖകള്ളം ഉല്ലാസിന് കൈമാറി.

Advertisment