Advertisment

കെ.ഐ.സി മുസാനദ സഹായ ധനം വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: കുവൈത്ത് ഇസ് ലാമിക് കൗണ്‍സില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുളള മുസാനദ സഹായ ധന വിതരണം കോഴിക്കോട് സമസ്ത ഓഫീസില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.

publive-image

കെ.ഐ.സി കേന്ദ്ര സെക്രട്ടറിമാരായ മുഹമ്മദലി പുതുപ്പറമ്പ്, അബ്ദു കുന്നംപുറം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.പ്രസ്തുത ചടങ്ങില്‍ സമസ്ത നേതാക്കന്‍മാരായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദവി, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.എ ചേളാരി , അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, മുസ്തഫ മുണ്ടുപാറ, സുലൈമാൻ ദാരിമി ഏലംകുളം,സി.പി ഇഖ്ബാല്‍ മറ്റു കെ.ഐ.സി നേതാക്കന്‍മാരായ ഇസ്മായില്‍ വള്ളിയോത്ത്,സിറാജ് എരഞ്ഞിക്കല്‍,എം.ആര്‍ നാസര്‍, ഗുലാം മുഹമ്മദ്, മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ടി.പി.അശ്റഫ് കാസർഗോഡ്, ഫഹദ് കണ്ണൂർ എന്നിവരും പങ്കെടുത്തു.

muzanada economic help
Advertisment