Advertisment

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ: തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കൻമാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ലെന്നും എം.വി.ഗോവിന്ദൻ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ.

തെരഞ്ഞടുപ്പ് പോസ്റ്ററുകളിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടേയോ നേതാക്കൻമാരുടേയോ ചിത്രങ്ങളുടെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല അദ്ദേഹത്തിൻ്റെ ഊർജ്ജമാണ് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എൻ.രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ. ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി തന്നെ സ്വാഗതം ചെയ്തതാണെന്നും ഇതൊന്നും എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Advertisment