Advertisment

എം.വി. ജയരാജന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; കൊവിഡിന് പുറമേ ന്യുമോണിയയും പ്രമേഹവും രക്തസമ്മര്‍ദ്ദവും

New Update

publive-image

Advertisment

കണ്ണൂർ: കൊവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി അധികൃത‍ർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ജയരാജൻ ഐസിയുവിൽ ചികിത്സയിലാണെന്നും ന്യുമോണിയയും പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദ്ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്ദരായ ഡോ എ.എസ്.അനൂപ് കുമാർ, ഡോ പി.ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ് കുമാർ എസ്.എസ്, ഡോ അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും ജയരാജനെ പരിശോധിക്കും.

Advertisment