Advertisment

തറകെട്ടിയ ഉടനെ വീടായെന്നും പറഞ്ഞ് കേറി താമസിക്കാനായി സാധാരണനിലയില്‍ ആരും തയ്യാറാവില്ല ; ഏത് റോഡിലും ഇറക്കാവുന്ന വിമാനമല്ല ഇന്ന് കണ്ണൂരില്‍ നിന്നും പറന്നുയരുന്നത്; ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കും; അതൊക്കെക്കൊണ്ടാണ് ശരിക്കും ഉദ്ഘാടനം ഇന്നാണെന്ന് ഈ നാട് പ്രഖ്യാപിക്കുന്നതെന്ന് എംവി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: ഉദ്ഘാടനം ഇന്ന് നടക്കവെ നേരത്തേ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതാണ് കണ്ണൂര്‍ വിമാനത്താവളം എന്നതിന് മറുപടി നല്‍കി എംവി ജയരാജന്‍. തറകെട്ടിയ ഉടനെ വീടായെന്നും പറഞ്ഞ് കേറി താമസിക്കാനായി സാധാരണനിലയില്‍ ആരും തയ്യാറാവില്ല. എല്ലാ വിധ പണികളും പൂര്‍ത്തിയാക്കി ലോകത്തോട് കിടപിടിക്കുന്ന വിമാനത്താവളമായി കണ്ണൂരിലേത് മാറിയിരിക്കുന്നു. ഏത് റോഡിലും ഇറക്കാവുന്ന വിമാനമല്ല ഇന്ന് കണ്ണൂരില്‍ നിന്നും പറന്നുയരുന്നത്. ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കും. അതൊക്കെക്കൊണ്ടാണ് ശരിക്കും ഉദ്ഘാടനം ഇന്നാണെന്ന് ഈ നാട് പ്രഖ്യാപിക്കുന്നതെന്ന് എംവി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Advertisment

publive-image

എംവി ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇത് ഒറിജിനല്‍ ഉദ്ഘാടനം ;

നവകേരളം പറക്കും,

കണ്ണൂരിന്റെ ചിറകിലേറി

===================

തറകെട്ടിയ ഉടനെ വീടായെന്നും പറഞ്ഞ് കേറി താമസിക്കാനായി സാധാരണനിലയില്‍ ആരും തയ്യാറാവില്ല. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം നേരത്തേ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തതല്ലേ എന്ന് പറയുന്നവരോട് ഓര്‍മ്മപ്പെടുത്തി എന്നുമാത്രം. ഇന്നിപ്പോള്‍, പണി പൂര്‍ത്തിയായി സാങ്കേതികമായുള്‍പ്പടെ ലോകത്തോട് കിടപൊടിക്കുന്ന വിമാനത്താവളമായി കണ്ണൂരിലേത് മാറിയിരിക്കുന്നു. ഏത് റോഡിലും ഇറക്കാവുന്ന വിമാനമല്ല ഇന്ന് കണ്ണൂരില്‍ നിന്നും പറന്നുയരുക. യാത്രാ വിമാനം തന്നെയാണ്. ഉദ്ഘാടനം കഴിഞ്ഞാല്‍ ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കും. അതൊക്കെക്കൊണ്ടാണ് ശരിക്കും ഉദ്ഘാടനം ഇന്നാണെന്ന് ഈ നാട് പ്രഖ്യാപിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഉദ്ഘാടനം നാടിനുവേണ്ടി ആയിരുന്നില്ലല്ലോ. കണ്ണൂരില്‍ നിന്നും വിമാനയാത്ര ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടില്ലെങ്കിലും വേണ്ടില്ല, ഉദ്ഘാടനം നടത്തി രാഷ്ട്രീയനേട്ട പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന കോണ്‍ ഗ്രസ്സ് ബുദ്ധിയായിരുന്നു അവിടെ കണ്ടത്. ഉദ്ഘാടനം കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് വിമാനയാത്ര നടത്താന്‍ കഴിയണം. റണ്‍വേ പോലും പണിപൂര്‍ത്തിയാവും മുമ്പ് നടത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഉടായിപ്പ് ഉദ്ഘാടനം അതൊക്കെക്കൊണ്ടാണ് ഈ നാട് തിരസ്‌ക്കരിച്ചത്. അല്ലെങ്കിലും, നായനാര്‍ സര്‍ക്കാര്‍ കാലത്ത് തുടക്കമിട്ട കണ്ണൂര്‍ വിമാനത്തവള പദ്ധതി, മുല്ലപ്പള്ളിയുടെ നേതാവായ ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിന്നത്തെ സര്‍ക്കാര്‍ വേണ്ടെന്നുവരെ വച്ചത് ഈ നാടിനറിയാം എന്നെങ്കിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ മനസ്സിലാക്കണം. ഇന്നിപ്പോള്‍ ജനങ്ങളും നാടും ഉത്സവാന്തരീക്ഷത്തിലാണ്. ആദ്യവിമാനത്തിലെ യാത്രക്കാരായി മാറാന്‍ സാധിച്ചവര്‍ ഇരട്ടി സന്തോഷത്തിലാണ്.

2350 കോടി മുടക്കി 4000 മീറ്റര്‍ റണ്‍വെ. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ സൌകര്യം

രാജ്യത്തെ 4 പ്രധാനവിമാനത്താവളങ്ങളില്‍ ഒന്ന്. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നത്തെ ഉദ്ഘാടനം ഈ നാട് ഏറ്റെടുത്തിരിക്കുന്നത്. നാടിന്റെ വികസനമായി പണിപൂര്‍ത്തിയായ വിമാനത്താവളത്തെ ജനങ്ങള്‍ വിലയിരുത്തുന്നത്. തീര്‍ച്ചയായും വികസനക്കുതിപ്പിലേക്ക് കുതിക്കുന്ന നവകേരളത്തിന് കണ്ണൂരിന്റെ ചിറകിലേറി പറക്കാന്‍ സാധിക്കും

– എം.വി ജയരാജന്‍

Advertisment