Advertisment

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി മൈ ജി

New Update

publive-image

താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പത്തൊൻപതാം വാർഡിലെ ആർ.ആർ.ടി. അംഗങ്ങൾക്കും കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങുന്ന സന്നദ്ധ പ്രവർത്തകർക്കും നൽകുന്നതിനായി പി.പി.ഇ. കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് എന്നിവ മൈ ജി മാനേജിങ്ങ് ഡയരക്ടർ എ.കെ ഷാജി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്‌മാൻ

മാസ്റ്റർക്ക് കൈമാറി.

അൽഫോന്‍സ സ്കൂളിൽ ഒരുക്കി കൊണ്ടിരിക്കുന്ന എഫ്.എൽ.ടി.സി.യിലേക്കുള്ള മുഴുവൻ ബെസ് ഷീറ്റുകളും മൈജി വാഗ്ദാനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഖദീജ സത്താർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ. അരവിന്ദൻ , എം.ടി. അയ്യൂബ് ഖാൻ, മഞ്ചിത കുറ്റിയാക്കിൽ, ജനപ്രതിനിധികളായ എ.പി സജിത്, ഷംസിത ഷാഫി, ആർഷ്യ, ബി.എം. ഫസില ഹബീബ്, സന്നദ്ധ പ്രവർത്തകരായ സലിം. കെ.കെ, പഞ്ചായത്ത് സെക്രട്ടറി ജെയ്സൺ എൻ.ഡി. എന്നിവരും പങ്കെടുത്തു.

kozhikode news
Advertisment