Advertisment

ഉടമയുടെ വിയോഗത്തില്‍ മനംനൊന്ത നായ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി 'ആത്മഹത്യ' ചെയ്തു; സംഭവം കാണ്‍പൂരില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കാണ്‍പൂര്‍: ഉടമ മരിച്ചതിനെ തുടര്‍ന്നു കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും ചാടി ചത്ത നായയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ ബാര എന്ന പ്രദേശത്തായിരുന്നു സംഭവം.

നായയുടെ ഉടമയും ഡോക്ടറുമായ അനിതാ രാജ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച മരിച്ചിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇവരുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നായ വീട്ടിലെ മുകള്‍ നിലയില്‍ നിന്ന് കുരച്ച് നിലവിളിച്ച ശേഷം താഴോട്ട് ചാടുകയായിരുന്നെന്ന് ഡോക്ടറുടെ മകന്‍ തേജസ് പറയുന്നു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ നായ ഏറെ ദുഖിതയായിരുന്നെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായും മകന്‍ പറഞ്ഞു.

നായയെ ഉടന്‍ തന്നെ സമീപത്തെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായയുടെ നട്ടെല്ല് തകര്‍ന്നിരുന്നതായും തേജസ് പറയുന്നു. വീട്ടുടമയുടെ സംസ്‌കാരത്തിന് പിന്നാലെ വീടീന് സമീപത്ത് നായയുടെ സംസ്‌കാരവും നടത്തി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നുമാണ് അനിത നായയെ വീട്ടിലെത്തിക്കുന്നത്.

Advertisment