മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ വിനോദസഞ്ചാരികള്‍ക്ക് മേലേയ്ക്ക് മരം കടപുഴകി വീണു. 2 മലയാളികളടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, May 1, 2018

മൈസൂര്‍: മൈസൂരുവിലെ പ്രശസ്തമായ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്നാണ് മരങ്ങള്‍ കടപുഴകുകയും ഗാര്‍ഡനിലെ കൂടാരങ്ങള്‍ തകരുകയും ചെയ്തത്. മഴക്കൊപ്പം വലിയ ഐസ് കട്ടകളുമുണ്ടായിരുന്നു. ഇത് ശരീരത്തില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കേരളത്തില്‍നിന്ന് വിനോദസഞ്ചാരികളായി  ഗാര്‍ഡനില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാറ്റും മഴയും മൂലം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു.

×