Advertisment

പറക്കുന്നതിനിടയില്‍ നിലത്ത് വീണ് തത്തകള്‍ ചാകുന്നു; കൊറോണ വൈറസുമായി സാമ്യമുള്ള വൈറസ് ബാധയെന്ന് വിദഗ്ധര്‍; ഓസ്‌ട്രേലിയയില്‍ ആശങ്ക

New Update

publive-image

Advertisment

ക്യൂന്‍സ്ലാന്‍ഡ്: പറക്കുന്നതിനിടയില്‍ തത്തകള്‍ കൂട്ടത്തോടെ നിലത്ത് വീണ് ചത്തൊടുങ്ങുന്നത് ആശങ്ക പരത്തുന്നു.

ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലാണ് സംഭവം. ലൊറികീറ്റ്‌സ് എന്നറിയപ്പെടുന്ന തത്തവര്‍ഗത്തില്‍ പെട്ട പക്ഷികളാണ് ചാകുന്നത്.

നൂറ്കണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്തിട്ടുള്ളത്. കൊറോണ വൈറസ് ഇല്ലെങ്കിലും ഇതുമായി സാമ്യമുള്ള വൈറസുകളാണ് തത്തകളുടെ ജീവനെടുക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

തത്തകള്‍ പരസ്പരം കൊത്തിവലിച്ചതിന് ശേഷമാണ് നിലത്ത് വീഴുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇത്തരം പക്ഷികളില്‍ സാധാരണ സംഭവിക്കുന്ന ലൊറികീറ്റ് പാരലൈസിസ് സിന്‍ഡ്രോം (ക്ലെഞ്ചഡ് ഫൂട്ട് സിന്‍ഡ്രോം) ആണ് ഇതിന് കാരണമെന്നാണ് പക്ഷി വിഗഗ്ധനായ ഡാരില്‍ ജോണ്‍സ് പറയുന്നത്.

Advertisment