Advertisment

മഹാബലി" പ്രവാസം മതിയാക്കുന്നു;മൈത്രി ജിദ്ദ യാതായയപ്പ് നൽകി

New Update

ജിദ്ദ: മൂന്നു പതിറ്റാണ്ടോളം ജിദ്ദയിൽ പ്രവാസിയായിരുന്ന മൈത്രി ജിദ്ദയുടെ രക്ഷാധി കാരി ജോസഫ് വിൽ‌സൺ നാട്ടിലേക്കു മടങ്ങുന്നു . ഒമ്പത് തവണ മൈത്രി ജിദ്ദയുടെ  അധ്യ ക്ഷൻ ആയിരുന്നു . മൈത്രിയുടെയയും മലയാളി കൂട്ടായ്മകളുടെയും ഉൾപ്പടെ ഓണാഘോഷങ്ങളിലും മറ്റു സാംസ്‌കാരിക പരിപാടികളിലും നിരവധി തവണ മഹാ ബലിയായി വേഷമിട്ട ജോസഫ് വിൽ‌സൺ ജിദ്ദ മലയാളികൾക്കിടയിൽ സുപരി ചിതനാണ് .

Advertisment

publive-image

അഞ്ചു സംഘടനകളുടെ കൂട്ടായ്മയായ ഫൈവ് സ്റ്റാർ ക്ലബ്ബിന്റെ തുടക്കക്കാരിൽ ഒരാ ളാണ് .ബിൻലാദിൻ കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച വിൽസൺ അറ്റ്ല സ് കോപ്‌കോകമ്പനിയിൽ നിന്നും സേഫ്റ്റി മാനേജർ ആയി പ്രവർത്തിക്കു മ്പോഴാണ് പ്രവാ സത്തിനുവിരാമമിടുന്നത് .ഷേർളി വിൽസൺ ആണ് ഭാര്യ . ആർകി ടെക്ച്ചറൽ എഞ്ചിനീ യറിംഗ് വിദ്യാർത്ഥിനീ വർഷ വിൽസൺ , ഹൈ സ്കൂൾ വിദ്യാർത്ഥി നിയായ വർണ്ണ വിൽസൺഎന്നിവർ മക്കളാണ് .ജിദ്ദ സീസൺസ് ഓഡിറ്റോറിയത്തിൽ മൈത്രി ജിദ്ദ സംഘടിപ്പിച്ച യാത്രയപ്പ് യോഗത്തിൽ കലാ സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു .സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അംഗം ഉണ്ണി തെക്കേടത്തു മൈത്രിയുടെ ആദ്യകാല പ്രവർത്തനങ്ങൾ വിവരിച്ചു .പ്രസിഡന്റ്‌ ബഷീർ അലി പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു .

publive-image

വികെ റഹൂഫ് ,മുസാഫിർ ,സകീർ എടവണ്ണ , അഹ്‌മദ്‌ പാലയാട്ട് , പിപിഎ റഹീം ,

ഗോപി നെടുങ്ങാടി , സേതുമാധവൻ ,മിർസ ഷെറിഫ് , ജമാൽ പാഷ , ബേബി കുര്യാച്ചൻ , അയൂബ് മാസ്റ്റർ , മായിൻകുട്ടി ,ഖാലിദ് പാലയാട്ട് , മൊയ്‌ദു മൂശാരി , അഷ്‌റഫ്‌ മുഹമ്മദ്‌  വിനോദ് കുമാർ പട്ടയിൽ ,ഷരീഫ് അറക്കൽ , മുസ്‌തഫ കാട്ടീരി ,സാബു ,പ്രേം കുമാർ , സുധ രാജു ഷിബില ബഷീർ , തുഷാര ഷിഹാബ് , അമി ഷിബു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .

publive-image

മൈത്രിയുടെ ഉപഹാരം പ്രസിഡന്റും ജനറൽ സെക്രട്ടറിയും ചേർന്നു നൽകി .തുടർന്ന് വിത്സനും ഷേർളിയും മറുപടി പ്രസംഗം നടത്തി .വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌  ഷിഹാബ് നന്ദി പറഞ്ഞു .കുട്ടികളുടെ കലാ പരിപാടികളും  അരങ്ങേറി.

Advertisment