നിര്‍ധനരെ ഓര്‍ക്കുന്നത്‌ പ്രവാസി കൂട്ടായ്‌മകള്‍: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Wednesday, May 16, 2018

റിയാദ്‌: പാര്‍ശ്വവല്‍ക്കരൈക്കപ്പെട്ട നിര്‍ധന ജന വിഭാഗങ്ങളെ ഓര്‍ക്കുകയും ആശ്വാസം പകരുകയും ചെയ്യുന്നവരാണ്‌ പ്രവാസി കൂട്ടായ്‌മകളെന്ന്‌ എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. പ്രവാസികളുടെ അധ്വാനവും സമ്പാദ്യത്തിന്റെ ഒരംശവും സമൂഹത്തിന്‌ നീക്കിവെച്ചാണ്‌ ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുന്നത്‌.

മൈത്രിയുടെ ഉപൊഹാരം പ്രസിഡന്റ്‌ മജീദ്‌ എന്‍.കെ പ്രേമചന്ദ്രന്‍ എം. പി ക്ക്‌ കൈമാറുന്നു

റിയാദിലെ കരുനാഗപ്പളളി നിവാസികളുടെ കൂട്ടായ്‌മ മൈത്രി സംഘടിപ്പിച്ച ചാറ്റ്‌ വിത്ത്‌ എം പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും സഹായമെത്തിക്കുന്ന മൈത്രികൂട്ടായ്‌മയുടെ പ്രവര്‍ത്തങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും എം.പി പറഞ്ഞു.
മലാസ്‌ അല്‍മാസ ്‌ഓഡിറേറാറിയത്തില്‍ നടന്ന പരിപാടി ഷിഹാബ്‌ കൊട്ടുകാട്‌ ഉദ്‌ഘാടനം ചെയ്‌തു. മൈത്രി പ്രസിഡന്റ്‌ അബ്ദുല്‍മ ജീദ്‌ അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ റഹ്മാന്‍ മുനമ്പത്ത ്‌ ആമുഖ പ്രഭാഷണം നടത്തി.

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്‌മ സംഘടിപ്പിച്ച ചാററ്‌വിത്ത്‌ എം.പി പരിപടിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സംസാരിക്കുന്നു.

കരുനാഗപ്പള്ളി, അഴീക്കല്‍, അയണി വേലികുളങ്ങര പ്രദേശങ്ങളില്‍ ഐ.ആര്‍.ഇ ഭൂമി ഏറെറടുക്കല്‍, ഹൈവേ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളിലെ ആശങ്ക എം.പിയുമായി മൈത്രി അംഗങ്ങള്‍ പങ്കുവെച്ചു. ഇത്തരം വിഷയങ്ങളില്‍ ഗുണപരമായതീരുമാനം ഉണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി ഇടപെടാമെന്ന ്‌എം.പി ഉറപ്പ്‌ നല്‍കി. വേള്‍ഡ്‌ മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയതായിരുന്നു എം.പി.

മൈത്രി ജനറല്‍ സെക്രട്ടറി ഷംനദ്‌ കരുനാഗപ്പള്ളി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യെ ഷാള്‍ അണിയിച്ച്‌ സ്വീകരിക്കുന്നു

ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ ഖാന്‍, ഷാനവാസ്‌ മുനമ്പത്ത്‌, സക്കീര്‍ ഷാലിമാര്‍, ബാലു കുട്ടന്‍, മുരളി മണപ്പള്ളി, കബീര്‍ പാവുമ്പ, നാസര്‍ ലെയ്‌സ്‌. നൗഷാദ്‌ ആലുവ. സിനു അഹമ്മദ്‌, സോജി വര്‍ഗീസ്‌ എന്നിവര്‍ സംസാരിച്ചു.മൈത്രിയുടെ ഉപഹാരം പ്രസിഡന്റ്‌ അബ്ദുല്‍മജീദ്‌ എം.പി പ്രേമചന്ദ്രന്‌ സമ്മാനിച്ചു.ജനറല്‍ സെക്രട്ടറി ഷംനാദ്‌ കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സാദിഖ്‌ നന്ദിയും പറഞ്ഞു.  നിസാര്‍ പള്ളിക്കശേരില്‍, നസീര്‍ പുതിയകാവ,്‌ അഖിനാസ്‌, താഹ, ഷാജഹാന്‍, അബ്ദുല്‍ ബഷീര്‍, ഷെഫീഖ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേത്യത്വം നല്‍കി.

×