Advertisment

മൈവ ഇന്ത്യൻ ഫുഡ് ഫിയസ്റ്റ സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് : റിയാദിലെ മാഹി സ്വദേശികളുടെ കൂട്ടായ്മയായ മൈവ പ്രമുഖ ഹൈപ്പർ മാർക്കറ്റായ നെസ്റ്റോ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ ഫുഡ് ഫിയസ്റ്റ സമാപിച്ചു . നെസ്റ്റോ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സ്കൂൾ ചെയർമാൻ ഡോ. ദിൽഷാദ് അഹമെദ്‌ ഉൽഖാടനം നിർവഹിച്ചു . നെസ്റ്റോ എം ഡി നൗഫൽ , ഡയരക്ടർ നാസർ , സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ ആശംസകളർപ്പിച്ചു .പ്രസിഡന്റ് കമറുദ്ധീൻ മൈവയുടെ പ്രവർത്തങ്ങൾ വിശദീകരിച്ചു . സലീം മാഹി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ ജെനീഷ് ഇബ്രാഹിം നന്ദി പറഞ്ഞു.

Advertisment

publive-image

റിയാദിലെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സ്ത്രീകൾ ഒരുക്കിയ 30 ഓളം എക്സിബിഷൻ സ്റ്റാളുകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിലേതടക്കമുള്ള ഭക്ഷണ വിഭവങ്ങൾ ആസ്വാദകർക്കായി ഒരുക്കിയിരുന്നു . ബെസ്റ്റ് സ്റ്റാൾ പുരസ്‌കാരത്തിനായി റീന (ഗുജറാത്ത്) ഷംസാദ് ഷംസീർ, റിസ ഉസാമ(കേരളം)എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു . ഫിയസ്റ്റയോടനുബന്ധിച്ചു 25 ഓളം പേർ പങ്കെടുത്ത പുഡ്ഡിംഗ് മത്സരത്തിൽ തബ്ഷീറ ഷാനിദ് , സംഗീത, ഖാലിദ റിഹാദ് എന്നിവർ യഥാക്രമം വിജയികളായി . ഹിൽട്ടൺ ഹോട്ടൽ ഷെഫ് അനൂപ് വാസു വിധി കർത്താവായിരുന്നു .

publive-image

ഹഫ്‌ന കമർ, ഷാനിബ അമീൻ, ഫസ്ന സബൂർ എന്നിവരുടെ പൈന്റിങ് പ്രദർശനം, സമ്ന ജനീഷ്, അൻസബ സുമ്രാദ്, അഷ്‌മില ഷമീം എന്നിവരുടെ ,കാലിഗ്രഫി, കരകൗശല വസ്തു പ്രദർശനം കൂടാതെ മെജീഷ്യൻ നൗഫലിന്റെ മാജിക് ഷോ, കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരം , ഫേസ് പെയിന്റിംഗ് , കുട്ടികളുടെ വിവിത കലാപരിപാടികളും ഭക്ഷണ മേളയോടനുബന്ധിച്ചു നടന്നു. കുട്ടികൾക്കായി കിഡ്സ് കോർണറും ഒരുക്കിയിരുന്നു.

publive-image

നെസ്റ്റോ മാർക്കറ്റിംഗ് മാനേജർ ഇമ്രാൻ, സ്റ്റോർ മാനേജർ ഷെറീം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഫ്രണ്ടി മൊബൈല്‍, നെസ്റ്റോ, മലബാര്‍ ഗോള്‍ഡ്‌, ബെസ്റ്റ് കാര്‍ഗോ, അലാ ഇന്ടസ്ട്രീസ്, ദി ഡഇനര്‍ റെസ്റ്റോറന്റ്, സാഫ്ഫ്രോണ്‍, അക്ബര്‍ ട്രാവെല്‍സ്, സിറ്റി ഫ്ലവര്‍, കൂഫി ബ്രോസ്ററ്, ദര്‍ബാര്‍ റെസ്റ്റോറന്റ്, ഗോതു റെസ്റ്റോറന്റ് ജീപ്പാസ്, സെന്റ്രോ, ദുല്‍ഹ്ന്‍ എന്നീ സ്ഥാപനങ്ങള്‍ പ്രായോജകര്‍ ആയിരുന്നു. മൈവ എക്സിക്കുട്ടീവ്‌ അംഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Advertisment