Advertisment

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ സുകുമാരന്‍ നായര്‍ നിര്യാതനായി

New Update

publive-image

തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പമ്പ സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ എന്‍ കെ സുകുമാരന്‍ നായര്‍ (79) നിര്യാതനായി. സംസ്‌കാരം ഞായര്‍ മൂന്നിന് വീട്ടുവളപ്പില്‍. സുകുമാരൻ നായരുടെ സജീവമായ ഇടപെടലുകളെ തുടർന്നാണ് പമ്പ നദിയുടെ സംരക്ഷണത്തിനായി പമ്പ ആക്ഷൻ‌ പ്ലാനിന് രൂപം നൽകിയത്.

പൂവത്തൂരിലെ പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പരിസ്ഥിതി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ സുശീല, മക്കൾ : എസ് അനിൽ, ഡോ എസ് അമ്പിളി. മരുമക്കൾ: ഡോ. ജി ​ഗോപകുമാർ, ഡോ. ദീപ എ കാരണവർ.

Advertisment