Advertisment

എൻ. ആർ .സി : റിയാദ് എം ഇ എസ് . പ്രതിഷേധ ജ്വാല നടത്തി

author-image
admin
New Update

റിയാദ് : മുസ്‌ലിം എജുക്കേഷനൽ സൊസൈറ്റിയുടെ റിയാദ് ചാപ്പ്റ്റർ എന്‍ ആര്‍ സി വിരുദ്ധ പ്രതിഷോധ സംഗമം നടത്തി . എം .ഈ .എസ് വിൻറെർ ഫെസ്റ്റ് എന്ന് നാമ കരണം ചെയിത പ്രോഗ്രാമിൽ എൻ ആർ സി വീരുദ്ധ ബോർഡ് എഴുത്ത് ഹുസ്സൈൻ അലി വളപട്ടണം ഉൽഘാടനം ചെയിതു . മുസ്ലിം ജനതയെയും  മറ്റു ഇതര ന്യൂനപക്ഷ ങ്ങളെയും രാജ്യത്തു രണ്ടാം തരം പൗരന്മാരാക്കി ഇന്ത്യയിൽ സവർണ്ണ ഭരണകൂട ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തെ തേൽപ്പിക്കേണ്ടത് മനുഷ്യ സ്നേഹിയും ജനാതി പത്യ വിശ്വാസിയുമായ ഓരോ പൗരന്റെയും കടമയാണ് .

Advertisment

publive-image

ഒരു വിഭാഗം ജനങ്ങളെ ജനിച്ച സ്വന്തം നാട്ടിൽ അഭയാർത്ഥി ആക്കാനും വർഗീയമായി ചേരിതിരിവ് ഉണ്ടാക്കി രാജ്യത്തു അരാജകത്തം സൃഷ്ട്ടിക്കാനുമുള്ള കുൽസിത തന്ത്ര ത്തെ നാം തിരിച്ചറിഞ്ഞു പ്രതിരോധിക്കേണ്ടതുണ്ട്. എൻ ആർ സി യുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി, മുജീബ് മുത്താട്ട് ആസാദി പ്രതിജ്ഞ ചെല്ലിക്കൊടുത്തു .

ഫഹീൻ ഫാത്തിമ യുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതു പരിപാടി യിൽ എങ്ങിനെ ഒരു നല്ല രക്‌ഷിതാവും ഒരു മെന്റ റുമാവാം എന്ന വിഷയത്തെ ആസ്പതമാക്കി താജുദീൻ കണ്ണൂർ അവതരിപ്പിച്ച പ്രോഗ്രാം വിജ്ഞാനത്തോടൊപ്പം വിനോദവും ഉളവാക്കുന്നതായി . ചാപ്റ്റർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് തോരപ്പ സ്വാഗതം ആശംസിച്ചു . പ്രസിഡണ്ട് അഹമ്മദ് കോയ സിറ്റിഫ്‌ളവർ ആദ്യകച്ചത വഹിച്ചു , സത്താർ കായംകുളം ആശംസ പ്രസംഗം നടത്തി . ഡോക്ടർ അബ്ദുൽ അസീസ് വർത്തമാന കലത്തെ ആരോഗ്യ പരിപാലനത്തെ കുറിച്ച് സംസാരിച്ചു . ഫൈസൽ പൂനൂർ നന്ദി പറഞ്ഞു ,

എം ഇ എസ് വനിതാ വിങ്ങിൻറെ നേതൃത്വത്തില്‍ നടത്തിയ കണ്ണ് സംരക്ഷണ സെമി നാറിൽ വനിതാ വിങ് പ്രസിഡണ്ട് സൽവ ഐദീദ് അധ്യക്ഷത  വഹിച്ചു . സെക്രട്ടറി സഫ്ന നിഷാൻ വനിതാ വിങ്ങ് പ്രോഗ്രാമിനെ പരിചയപ്പെടുത്തി . ഇമാം അബ്ദുൽ റഹിമാൻ അൽ ഫൈസൽ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ദ്ധ ഡോക്ടർ ജാസ്‌മിൻ മുഹമ്മദ് കണ്ണ് സംരക്ഷണത്തെ  കുറിച്ച് ക്ലസ്സെടുത്തു .

മുതിർന്നവരായാലും കുട്ടികളായാലും സോഷ്യല്‍  മീഡിയയിൽ സമയം ചിലവഴിക്കു ന്നവർ കാഴ്ചക്ക് നേരിയ പ്രയാസം അനുഭവപ്പെടുമ്പോൾ തന്നെ ചികിത്സ നടത്തിയാൽ ഭാവിയിൽ കണ്ണിനു ഉണ്ടായേക്കാവുന്ന വലിയ കാഴ്ച്ച കുറവ് തടയാൻ ഒരു പരിധി വരെ സാധിക്കുമെന്ന് കാര്യകാരണസഹിതം വിശദീകരിച്ചു .

യതി മുഹമ്മദ് ചിട്ടപ്പെടുത്തിയ വിത്യസ്തങ്ങളായ വിനോദ് വിജ്ഞാനപ്രോഗ്രാമുക ളിൽ തഷീൻ റഹ്മാൻ , ദിയ യതി , അഫ്രീൻ ബർഷാനീ , യാസ്മീൻ മുഹമ്മദ് ,ഷംന ,നജ്മ നിസാർ ,നർദീൻ അഹമ്മദ് , മോളി മുജീബ് , സജ്‌ന സലിം എന്നവർ വിജയികളായി . അബ്ദുറഹിമാൻ കുട്ടി, സാജിത് മുഹമ്മദ് , സൈഫുദ്ധീൻ , മുഹമ്മദ് ഖാൻ , ബീവി അഹമ്മദ് കോയ എന്നിവർ സമ്മാനധാനം നടത്തി. നിസാർ അഹമ്മദ് , സലിം പള്ളി യിൽ , അൻവർ ഐദീദ് , നിഷാൻ , ഫർസാന അബ്ദുൽ അസീസ് , സഫ്ന ഫൈസൽ ,സൗദ മുനീബ് ,എന്നവർ നേത്രത്വം നൽകി .

Advertisment